സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഗ്രാൻ്റ് സലൂട്ട്: രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെ ആദരിച്ചു.

തിരുന്നാവായ : ഫോക്കസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ അവാർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്കിന് അർഹരായി.പട്ടർനടക്കാവ് ഐഡിയൽ സ്റ്റഡി സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം വിതരണം ചെയ്തു. പി. മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു.

വിവിധതരം പ്രവർത്തനങ്ങൾ, കഴിവുകൾ, സേവനം എന്നിവയിലൂടെ യുവാക്കളെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമാണ് രാജ്യ പുരസ്‌കാർ പരീക്ഷ . സംസ്ഥാന തലത്തിൽ സ്കൗട്ട് ആൻ്റ്ഗൈഡ് നേടുന്ന ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നാണ് രാജ്യ പുരസ്‌കാർ അവാർഡ്.

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജെ. അമീൻ ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ:ജസിം അബ്ദുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. കുറ്റിപ്പുറം ഉപജില്ല സെക്രട്ടറി അനുപ് വയ്യാട്ട്
മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ
കോർഡിനേറ്റർ ജലീൽ തൊട്ടി വളപ്പിൽ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ഉപജില്ല പരിശീലക വി.സ്മിത ,എക്സിക്യുട്ടിവ് അംഗം ഹഫ്സത്ത് അടിയാട്ടിൽ, സന്തോഷ് ഐഡിയൽ, പി ടി എ അംഗം റസാക്ക് മാങ്കടവത്ത്, ട്രൂപ്പ് ലീഡർമാരായ ഫാത്തിമ ഷസ മോയോട്ടിൽ, സി. റിനു ഷാമിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ: ഫോക്കസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ പുരസ്കാർ അവാർഡ് ജേ
താക്കൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകുന്നു.