എറണാകുളം: ലഗേജിനുള്ളില്‍ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി.എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. സംഭവത്തോടെ ഇയാളുടെ യാത്രയും മുടങ്ങി. ഇന്ന് രാത്രി 8.15നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ പോകാനെത്തിയ ഇയാളുടെ ലഗേജില്‍ എന്തൊക്കെയുണ്ടെന്ന് സുരക്ഷാ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചത് ഇഷ്ടപ്പെടാതെയാണ് യുവാവ് ബോംബാണെന്ന് മറുപടി നല്‍കിയത്. തുടർന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇയാളുടെ ബാഗേജ് തുറന്നു പരിശോധിച്ചു. യാത്ര നിഷേധിച്ച ശേഷം ഇയാളെ നെടുമ്ബാശ്ശേരി പൊലീസിന് കൈമാറി.
Sign in
Sign in
Recover your password.
A password will be e-mailed to you.