Main Banner

കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റില്‍


മലപ്പുറം: തിരുവാലിയില്‍ കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്.വീട്ടില്‍ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വേവിച്ചതും പൊതികളിലാക്കിയതുമായ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, ഒരു എയർ ഗണ്‍, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. മുൻ കാപ്പ കേസ് പ്രതി കൂടിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.