മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍


റിയാദ്: സൗദിയില്‍ മാസപ്പിറവി കണ്ടതോടെ ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഒമാനില്‍ മാസപ്പിറവി കണ്ടില്ല.അതിനാല്‍ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. രാവിലെ 6.30 ന് മക്കയില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കും.

ഗള്‍ഫ് രാജ്യങ്ങളിലെമ്ബാടും മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.