Main Banner

സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം


മലപ്പുറം: മലപ്പുറം മാറാക്കരയില്‍ സ്കൂട്ടർ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്.ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ വീടിന്‍റെ മതിലില്‍ തട്ടി ഇരുവരും കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.