റ്റി.റ്റി.സി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


തിരുവനന്തപുരം: ആറ്റിങ്ങലില്‍ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചൂർകുന്ന് പരവൂർകോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാർഥിനിയാണ് മരണപ്പെട്ട കാവ്യ. മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.