ലക്ചറർ നിയമനം
മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ സഹിതം ഏപ്രിൽ പത്തിന് രാവിലെ 10.30ന് മഞ്ചേരി സർക്കാർ നഴ്‌സിങ് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. സർക്കാർ നഴ്‌സിങ് കോളേജിൽ നിന്നും യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സ്വകാര്യ, സ്വാശ്രയ നഴ്‌സിങ് കോളേജുകളിൽ നിന്നും യോഗ്യത നേടിയ വിദ്യാർത്ഥികളേയും പരിഗണിക്കും.