കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയില്‍. പുലർച്ചെ നാലുമണിയോടെയാണ് ഡാൻസാഫും മെഡിക്കല്‍ കോളേജ് പൊലീസും ചേർന്ന് എം ഡി എം എ പിടിച്ചെടുത്തത്.തളിക്കുളങ്ങര സ്വദേശി അരുണ്‍കുമാർ, കുതിരവട്ടം സ്വദേശി റിജുല്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും നേരത്തേയും എം ഡി എം എ കേസില്‍ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്. മീനങ്ങാടി എക്സൈസ് 330 ഗ്രാം എം ഡി എം എയുമായി പിടികൂടിയ കേസില്‍ അരുണ്‍കുമാർ 20 മാസം ജയിലില്‍ കിടന്നിട്ടുണ്ട്. റിജിലാകട്ടെ എം ഡി എം എ കൈവശം വച്ചതിന് 3 മാസം ജയിലില്‍ കിടന്നിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.