ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായ 18 വയസ്സ് പൂർത്തിയായവർക്ക് ഏപ്രിൽ മാസത്തിലെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. ഫീസ് 18,000 രൂപ. ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭ്യമാണ്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. താൽപര്യമുള്ളവർക്ക് https://csp.asapkerala.gov.in/courses/general-fitness-trainer എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999704.