മാങ്ങ പറിക്കുന്നതിനെ ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ മാങ്ങ പറിക്കുന്നതിനെ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്ബില്‍ ലോഹിതാക്ഷനാണ് മരിച്ചത്.63 വയസായിരുന്നു. വീടിൻ്റെ ടെറസില്‍ നിന്നും ഇരുമ്ബ് തോട്ടി ഉപയോഗിച്ച്‌ മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരിന്നു.