Fincat

സ്കൂള്‍ സഹകരണ സംഘങ്ങള്‍ വഴി കുറ‌ഞ്ഞ വിലയില്‍ ഗുണമേന്മയുള്ള പഠനോപകരണങ്ങളുടെ വിതരണം; പരിഗണനയിലെന്ന് മന്ത്രി


തിരുവനന്തപുരം: ഇത്തവണ സ്കൂള്‍ സഹകരണ സംഘങ്ങള്‍ വഴി വിലകുറച്ച്‌ ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികള്‍ മുഖേനയാണ് സ്കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികള്‍ വഴി തന്നെയാണ് വിലകുറച്ച്‌ ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ -268, കൊല്ലം -292, പത്തനംതിട്ട -123, ആലപ്പുഴ -261, കോട്ടയം -251, ഇടുക്കി -130, എറണാകുളം -343, തൃശ്ശൂർ -221, പാലക്കാട് -235, മലപ്പുറം -321, കോഴിക്കോട് -334, വയനാട് -68, കണ്ണൂർ -315, കാസർകോട് -137 എന്നിങ്ങനെയാണ് സൊസൈറ്റികളുടെ ജില്ലാതല എണ്ണം.

1 st paragraph

വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മിതമായ നിരക്കില്‍ സൊസൈറ്റികളില്‍ നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച അവലോകനയോഗം ഇന്ന് മന്ത്രി വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് അടക്കം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു.