നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം രൂപീകരിച്ചു
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് അമിതമായ പ്രചാരണ ചെലവുകള്‍, കൈക്കൂലി സാധനങ്ങള്‍ പണമായോ സാധനങ്ങളായോ വിതരണം ചെയ്യല്‍, അനധികൃത ആയുധങ്ങള്‍, വെടിമരുന്ന്, മദ്യം, സാമൂഹിക വിരുദ്ധര്‍ തുടങ്ങിയവരുടെ നീക്കം നിരീക്ഷിക്കുന്നതിനായി വിവിധ ചെക്ക് പോസ്റ്റുകളില്‍ മൂന്ന് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം രൂപീകരിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍, കരുളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ ഏകോപന ചുമതല എക്സ്പെന്‍ഡീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ യു.പി പ്രസീതയ്ക്കാണ്.