യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അൻവര്‍, ‘അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല’; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്
മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി വീണ്ടും പിവി അൻവർ. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് നീക്കം.സ്ഥാനാർത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അൻവർ തള്ളുന്നു. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയില്‍ പൂർണ അംഗത്വം വേണമെന്നുമാണ് നിലപാട്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തെ അറിയിച്ചു.