ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7154 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2165 ആയി. എന്നാല്‍ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളില്‍30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, ക്ഷീണം എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങള്‍. കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത്, കിടക്കകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, പരിശോധനാ കിറ്റുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശമുണ്ട്.