മലപ്പുറം ജില്ലയിൽ ജൂൺ 17 വരെ റെഡ് അലർട്ട്

മലപ്പുറം : അതിതീവ്ര മഴക്കു സാധ്യതയുള്ളതിനാൽ ജൂൺ 17 ചൊവ്വാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നലെയും(ജൂൺ 16) ജില്ലയിൽ റെഡ് അലർട്ടായിരുന്നു.