Fincat

‘നെതന്യാഹു ലോക ഗുണ്ട, നെതന്യാഹുവിൻ്റെ അമ്മാവനാണ് ഡോണള്‍ഡ് ട്രംപ്, ഇരുവർക്കും യുദ്ധം ബിസിനസ്’; എം എ ബേബി

ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ പണ്ടേ തെമ്മാടി രാഷ്ട്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേല്‍ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

1 st paragraph

അമേരിക്കയുടെ പിന്തുണയുണ്ടെന്ന ധിക്കാര സമീപനമാണ് ഇസ്രയേലിനെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാനകാംക്ഷിയായ എല്ലാവരും ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു