ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു – പുതുച്ചേരി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്. ഇത് ആരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. രാത്രി 7.20ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം പിന്നീട് വടകരയിലെ ജില്ലാ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.