വിയര്‍ത്ത് വി.ഡി സതീശന്‍; പ്രതീക്ഷിച്ച ബൂത്തുകളിലെല്ലാം യുഡിഎഫിന് ലീഡ് കുറവ്; പ്രതിപക്ഷ നേതാവിന്റെ തീരുമാനം തെറ്റിയോ

 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കൗണ്ടിംങ് പുരോഗമിക്കുകയാണ്. നാലാം റൗണ്ട് പൂര്‍ത്തീകരിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. എന്നാല്‍ എക്കാലവും മികച്ച ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ബൂത്തുകളെല്ലാം യുഡിഎഫിന് ലീഡ് കുറഞ്ഞ കാഴ്ചയാണ് കാണുന്നത്. എല്‍ഡിഎഫിന്റെ വോട്ട് മാത്രമല്ല യുഡിഎഫിന്റെ വോട്ടും വലിയ രീതിയില്‍ അന്‍വന്‍ പിടിച്ചു എന്നുവേണം മനസ്സിലാക്കാന്‍.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ കൈകൊണ്ട തീരുമാനം തെറ്റായിപ്പോയോ എന്ന ചര്‍ച്ചക്കും തിരികൊളുത്തിയിരിക്കുകയാണ്. പിണറായിസത്തിനെതിരെയുള്ള പോരാട്ടമെന്ന് പറഞ്ഞായിരുന്നു അന്‍വറിന്റെ മത്സരം. തെളിഞ്ഞ പിണറായിയായി മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുമ്പോള്‍ ഒളിഞ്ഞ പിണറായിയായി വിഡി സതീശനെതിരെയും നിലപാട് കൈകൊണ്ടാണ് അന്‍വര്‍ കാമ്പയിന്‍ നടത്തിയത്.

ഇപ്പോഴത്തെ വോട്ട് നില വോട്ടെണ്ണിക്കഴിയും വരെ അന്‍വര്‍ നിലനിര്‍ത്തുകയാണെങ്കില്‍ സതീശന്‍ മറുപടി പറയേണ്ടി വരും.