Main Banner

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ചു; അപകടത്തില്‍ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം


ചെന്നൈ: വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. ചക്കംപുഴ സ്വദേശി ഡോണറ്റ് ജോസാണ് തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.കാർ കണ്ടെയ്നർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഡോണറ്റ് ജോസഫ് മരിച്ചു. ഭാര്യ അമാർലിയ അലക്സിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. അടുത്തിടെയായിരുന്നു ഇവരുടെയും വിവാഹം. ഡോണറ്റിന്റെ മ‍ൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.