Fincat

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്


നിലമ്ബൂർ എംഎല്‍എ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്.11,077 വോട്ടുകള്‍ക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്ബൂർ മണ്ഡലം തിരിച്ചുപിടിച്ചത്. ‌2016നുശേഷം ആദ്യമായാണ് മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത്.

മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎല്‍എ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് പിടിച്ച്‌ കരുത്തുകാട്ടി. നിലമ്ബൂർ വിധിയെഴുതിയതോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അടക്കമുള്ളവരുടെ വിലയിരുത്തല്‍. ഇനിയുള്ള പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമായിരിക്കുമെന്നും പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ‌ മാത്രമായിരിക്കുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു.

1 st paragraph

അതേസമയം, രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യായാണ് ഒരു സിറ്റിങ് സീറ്റ് എല്‍ഡിഎഫ് കൈവിടുന്നത്. നിലമ്ബൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നതല്ല എല്‍ഡിഎഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതാണ്.