വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം
നിലമ്ബൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് വണിയമ്ബുഴയിലാണ് സംഭവം. വണിയമ്ബുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്.57 വയസായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത് എന്നാണ് വിവരം. ആദിവാസി മേഖലയാണ് വണിയമ്ബുഴ.