കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിന് മുൻവശത്തെ റെയില്‍വെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. അല്‍പം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ ആരംഭിച്ചു.