തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വിചിത്രമായ പരീക്ഷ നടത്തിപ്പ്. നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്ബേ നാലാം സെമസ്റ്റർ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.2023-25 ബാച്ചിലെ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയ്യതി പ്രഖ്യാപിച്ചത്. ജൂലൈ 14 നാണ് മൂന്നാം സെമസ്റ്റർ പരീക്ഷ അവസാനിക്കുന്നത്. ജൂലൈ 28 ന് വൈവയുമുണ്ട്. ഇതുവരെ നാലാം സെമസ്റ്റർ ക്ലാസ് ആരംഭിച്ചിട്ടുമില്ല. ഇതിനിടെയാണ് ജൂലൈ 21 ന് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയ്യതികള്‍ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ഈ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ സർവകലാശാല നോട്ടിഫിക്കേഷനില്‍ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികള്‍ പരീക്ഷാ കണ്‍ട്രോളർക്ക് പരാതി നല്‍കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.