Fincat

‘എന്നെ ട്രാന്‍സ് വുമണായി കണ്ടാല്‍ മതി, എന്തിനാണ് ആവശ്യമില്ലാത്ത പട്ടങ്ങള്‍, സമൂഹം ആഗ്രഹിക്കുന്നത് പോലുള്ള സ്ത്രീ അല്ല ഞാന്‍’ : നടി റിയ ഇഷ

സീരിയല്‍- സിനിമ താരവും മോഡലുമായ റിയ ഇഷയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. . ‘എന്നെ ആരും ഒരു സ്ത്രീ ആയി കാണണമെന്നില്ല. ‘ ട്രാന്‍സ് വുമണ്‍’ അങ്ങനെ കണ്ടാല്‍ മതി. സമൂഹം ആഗ്രഹിക്കുന്നത് പോലൊരു സ്ത്രീ അല്ല ഞാന്‍. ശരീരം പുരുഷന്റേതും മനസ്സ് സ്ത്രീയുടെയും ആയത് കൊണ്ട് സര്‍ജറി ചെയ്ത് ട്രാന്‍സ് വുമണ്‍ ആയ വ്യക്തി. അങ്ങനെ കണ്ടാല്‍ മതി’, എന്നായിരുന്നു റിയ ഇഷയുടെ വാക്കുകള്‍.

ഇപ്പോഴിതാ ഈ വാക്കുകള്‍ താന്‍ പണ്ടേ പറഞ്ഞതാണെന്ന് പറയുകാണ് റിയ ഇഷ. ‘നാലഞ്ച് വര്‍ഷം മുന്‍പ് സര്‍ജറി കഴിഞ്ഞ സമയത്ത് ഞാന്‍ പറഞ്ഞ കാര്യമായിരുന്നു ഇത്. എന്നെ ട്രാന്‍സ് വുമണായി കണ്ടാല്‍ മതി എന്നത്. പക്ഷേ അന്ന് സോഷ്യല്‍ മീഡിയ ഇത്ര ആക്ടീവ് അല്ലായിരുന്നത് കൊണ്ട് ആരും അത്രയധികം അറിഞ്ഞിരുന്നില്ല. അത് തന്നെയാണ് സിനിമ ഇറങ്ങുന്നതിന് തലേദിവസം മീഡിയക്കാരോട് പറഞ്ഞതും. അത് കേരളം ഒന്നടങ്കം ഏറ്റെടുത്തു എന്നറിഞ്ഞപ്പോള്‍ സന്തോഷം. എന്നെ ട്രാന്‍സ് വുമണായി കണ്ടാല്‍ മതി. എന്തിനാണ് ആവശ്യമില്ലാത്ത പട്ടങ്ങള്‍. ഞാന്‍ സ്ത്രീ ആണെന്ന ഒരു അംഗീകാരവും എനിക്ക് വേണ്ട. എന്റെ ഉള്ളിലൊരു ലേഡി ഉണ്ട്. അതായാല്‍ മതി. ആര്‍ത്തവം, പ്രസവിക്കാന്‍ കഴിയുന്നവര്‍ ഒക്കെ ഉള്ളവരാണ് സമൂഹത്തിന്റെ സ്ത്രീ’, എന്നായിരുന്നു റിയ ഇഷയുടെ വാക്കുകള്‍.

സമൂഹത്തിന്റെ വാക്ക് കേട്ട് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ഞങ്ങളുടെ കുടുംബ കോഞ്ഞാട്ട ആയിപ്പോകുമായിരുന്നു. അത്തരത്തിലുള്ള എത്ര പേര്‍ വിവാഹമോചനം നേടി പോകുന്നുണ്ടെന്നും റിയ പറയുന്നുണ്ട്. സീരിയല്‍ ടുഡേ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു റിയയുടെ പ്രതികരണം. ബിബിന്‍ ജോര്‍ജ് നായകനായി എത്തിയ ‘കൂടല്‍’ എന്ന സിനിമയിലാണ് റിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഏഷ്യാനെറ്റിലെ സ്‌നേഹക്കൂട് എന്ന സീരിയലില്‍ പൊലീസ് വേഷത്തിലെത്തിയ റിയ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.