ഖത്തറില്‍ ‘നീരദം’ സംഗീത ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു
ഖത്തറിലെ പ്രശസ്ത റേഡിയോ സ്റ്റേഷനായ റേഡിയോ സുനോയുടെ വേദിയില്‍ വെച്ച് എ സ് ആര്‍ ലെഗസി ട്യൂണിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘നരീദം’ പുതിയ മലയാളം സംഗീത ആല്‍ബത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം നടത്തി.
ഷഹീബ് ഷെബിയുടെ സംഗീതത്തില്‍ രചന നിര്‍വഹിച്ചിരിക്കുന്നത് ഷംല ജഹ്ഫര്‍ ആണ്. ശബ്ദം നല്‍കിയിരിക്കുന്നത് ഖത്തറിലെ ഗായകന്‍ റിലോവ് രാമചന്ദ്രന്‍, ഓര്‍ക്കസ്‌ട്രേഷന്‍ വിഷ്ണു വി ദിവാകരന്‍ എന്നിവരാണ്.
ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ഖത്തറിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായ ഡോക്ടര്‍ റഷീദ് പട്ടത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ മലബാര്‍ ജ്വല്ലറി റീജിയണല്‍ മാനേജര്‍ സന്തോഷ്, ഖത്തറിലെ പ്രശസ്ത കലാകാരന്‍ ഫൈസല്‍ അരിക്കാട്ടയില്‍ എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങിന് ഊര്‍ജ്ജവും പ്രചോദനവും പകരുവാന്‍ നേതൃത്വം നല്‍കിയതും അവതാരകനായതും ആര്‍.ജെ അച്ചു ആയിരുന്നു. നീരദം ഒരു ഗാനം മാത്രമല്ല,ഹൃദയത്തെ തഴുകുന്ന ഒരു അനുഭവം കൂടിയാവും
എന്ന് അതിഥികള്‍ അഭിപ്രായപ്പെട്ടു.
ഖത്തറിലെ മലയാളസംഘങ്ങള്‍ക്ക് ഇടയില്‍ സംഗീതരസികരുടെ കാത്തിരിപ്പില്‍ ആയിരുന്ന ആല്‍ബം, തന്റെ അവതരണശൈലിയിലും ആശയവിനിമയത്തിലും വ്യത്യസ്തതയോടെ ഹൃദയങ്ങളില്‍ തളിര്‍ക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.