Fincat

പൂജാമുറിയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍ പൊലീസ് തിരഞ്ഞപ്പോള്‍ ലഭിച്ചത് 10 കിലോ കഞ്ചാവ്


ഹൈദരാദാബ്: ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍ 10 കിലോ കഞ്ചാവ് ഒളിപ്പിച്ച്‌ പൂജ നടത്തിയ യുവാവ് അറസ്റ്റില്‍.ഹൈദരാബാദിലെ ധൂല്‍പേട്ടില്‍നിന്നാണ് യുവാവിനെ പിടികൂടിയത്. ദൈവങ്ങളുടെ ഛായാചിത്രങ്ങള്‍ക്ക് പിന്നില്‍ 10 കിലോ കഞ്ചാവ് ഒളിപ്പിച്ചതിന് രോഹൻ സിംഗ് എന്ന പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഒഡീഷയില്‍ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്നും ഗച്ചിബൗളി ഉള്‍പ്പെടെ നഗരത്തിലുടനീളം വിതരണം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം വീട്ടിലെത്തി തിരഞ്ഞു.
എന്നാല്‍ എവിടെയും കണ്ടെത്താനായില്ല. ഒടുവില്‍ പൂജാമുറി പരിശോധിക്കുമ്ബോള്‍, ദൈവങ്ങളുടെ ഛായാചിത്രത്തിന് പിന്നില്‍ പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ ഒളിപ്പിച്ച കഞ്ചാവ് കെട്ടുകള്‍ കണ്ടെത്തി. സംശയം തോന്നാതിരിക്കാനായി ഇയാള്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ വിളക്ക് കത്തിച്ചിരുന്നു. രോഹൻ സിംഗ് മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു.