Main Banner

മലയാളി യുവാവിനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍. തൃശൂർ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. അവിവാഹിതനാണ്.

1 st paragraph