ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാന്‍ ഇനി മുതല്‍ ഈ രേഖകള്‍ വേണം
ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാര്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025-26 വര്‍ഷത്തേക്ക് ആധാര്‍ അപ്ഡേറ്റിനോ എന്റോള്‍മെന്റിനോ ആവശ്യമായ രേഖകളുടെ ഒരു പുതിയ പട്ടിക പുറത്തിറക്കി. അതായത് നിങ്ങള്‍ക്ക് ഇനി ഒരു പുതിയ ആധാര്‍ കാര്‍ഡ് എടുക്കണമെങ്കിലോ പഴയ ആധാര്‍ കാര്‍ഡില്‍ എന്തെങ്കിലും അപ്ഡേറ്റുകള്‍ വരുത്തണമെങ്കിലോ ഈ രേഖകള്‍ ആവശ്യമാണ്. ഇതാ ഇതിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഈ പുതിയ നിയമങ്ങള്‍ ആര്‍ക്കാണ് ബാധകമാകുക?
യുഐഡിഎഐ പുറത്തിറക്കിയ ഈ പുതുക്കിയ പട്ടിക ഇനിപ്പറയുന്ന ആളുകള്‍ക്ക് ബാധകമാകും: ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യയിലെ വിദേശ പൗരന്മാര്‍ (ഒസിഐ കാര്‍ഡ് ഉടമകള്‍), 5 വയസ്സിന് മുകളിലുള്ള കുട്ടികള്‍, ദീര്‍ഘകാല വിസയില്‍ (എല്‍ടിവി) ഇന്ത്യയില്‍ താമസിക്കുന്ന ആളുകള്‍.
പുതിയ ആധാര്‍ ലഭിക്കുന്നതിനോ അപ്‌ഡേറ്റ് ചെയ്യുന്നതിനോ എന്തൊക്കെ രേഖകള്‍ ആവശ്യമാണ്?
ആധാറിനായി യുഐഡിഎഐ നാല് പ്രധാന രേഖകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്: തിരിച്ചറിയല്‍ രേഖ (POI), വിലാസ തെളിവ് (POA), ജനനത്തീയതി തെളിയിക്കുന്ന രേഖ (DOB), ബന്ധുത്വ തെളിവ് (POR).
എന്തൊക്കെയാണ് തിരിച്ചറിയല്‍ രേഖകള്‍ (POI)?
പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് (ഇ-പാന്‍ സാധുവാണ്), വോട്ടര്‍ ഐഡി കാര്‍ഡ് (ഇപിഐസി), ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ്, എന്‍ആര്‍ഇജിഎ ജോബ് കാര്‍ഡ്, പെന്‍ഷനര്‍ ഐഡി കാര്‍ഡ്, സിജിഎച്ച്എസ്/ഇസിഎച്ച്എസ് കാര്‍ഡ്, ട്രാന്‍സ്ജെന്‍ഡര്‍ ഐഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍.
അഡ്രസ് തെളിവിന് (POA) എന്തൊക്കെ രേഖകള്‍?
ആധാറിലെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനോ വിലാസ തെളിവായിട്ടോ, നിങ്ങള്‍ക്ക് വൈദ്യുതി/വെള്ളം/ഗ്യാസ്/ലാന്‍ഡ്ലൈന്‍ ബില്‍ (3 മാസത്തില്‍ താഴെ പഴക്കമുള്ളത്), ബാങ്ക് പാസ്ബുക്ക് അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വാടക കരാര്‍ (രജിസ്റ്റര്‍ ചെയ്തത്), പെന്‍ഷന്‍ രേഖ, സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഉപയോഗിക്കാം.
ജനനത്തീയതി (DOB) മാറ്റാന്‍ ഈ രേഖകള്‍
ആധാറില്‍ ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യുന്നതിന് സ്‌കൂള്‍ മാര്‍ക്ക് ഷീറ്റ്, പാസ്‌പോര്‍ട്ട്, ജനനത്തീയതി അടങ്ങിയ പെന്‍ഷന്‍ രേഖ, ജനനത്തീയതി അടങ്ങിയ സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ആവശ്യമാണ്.
സൗജന്യമായി ഓണ്‍ലൈനായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ?
2026 ജൂണ്‍ 14 വരെ സൗജന്യ ആധാര്‍ ഓണ്‍ലൈന്‍ അപ്ഡേറ്റ് സൗകര്യം യുഐഡിഎഐ തുടരും. ഒരു അക്കൗണ്ട് സൃഷ്ടിച്ച് ‘myAadhaar portal’-ല്‍ ലോഗിന്‍ ചെയ്യുക. POI/POA/PDB/POR-ന്റെ സ്‌കാന്‍ ചെയ്ത ഫയല്‍ അപ്ലോഡ് ചെയ്യുക. ആവശ്യമായ ബയോമെട്രിക് വെരിഫിക്കേഷന്‍ അല്ലെങ്കില്‍ ഒടിപി സൗകര്യം ഉപയോഗിക്കുക. അപ്ഡേറ്റ് പൂര്‍ത്തിയായ ശേഷം നിങ്ങള്‍ക്ക് ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.