ഭർത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു. മാന്നാർ ബുധനൂർ കടമ്പുർ സ്വദേശി രാഘവൻ (95), ഭാര്യ കല്യാണി (85) എന്നിവരാണ് മരിച്ചത്. ജീവിത വഴികളിലെല്ലാം ഒത്തൊരുമിച്ച് നടന്ന ദമ്പതികളുടെ മരണവും ഒരേദിവസം തന്നെയായി. രാഘവൻ ഞായറാഴ്ച പുലർച്ചെ 4 നും കല്യാണി ഞായറാഴ്ച രാത്രി 11 നു മാണ് മരണപ്പെട്ടത്. ഇരുവരുടെയും സംസ്കാരം നാളെ ചൊവ്വ 10.30 ന് വീട്ടുവളപ്പിൽ നടത്തും. മക്കൾ രഘുനാഥൻ, ബിജു, മരുമകൾ ദിവ്യ ബിജു