ജോബ് ഫെയര്‍
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ജൂലൈ 19 ന് രാവിലെ 10.30 മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ നിരവധി തസ്തികകളുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി, ഐ.ടി.ഐ, എം.ബി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 8078428570.