Fincat

കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ നിര്യാണം; മുസ്ലീം ലീഗ് അനുശോചന യോഗം സംഘടിപ്പിച്ചു

 

തിരൂർ : ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുശോചന യോഗം ഇന്ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ ഹാളിൽ നടന്നു. താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എൻ. മുത്തുക്കോയ തങ്ങൾ, , നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പി. എ .റഷീദ്, കെ എം നൗഫൽ, ചെമ്പർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡണ്ട് പി പി അബ്ദുറഹ്മാൻ, സിപിഎം താനൂർ ഏരിയ കമ്മിറ്റി അംഗം കെ ടി ശശി, യുഡിഎഫ് നിർമരുതൂർ പഞ്ചായത്ത് ചെയർമാൻ കുന്നുമൽ ദാസൻ,മഹല്ല് ഖത്തീബ് ശരീഫ് അസ്ഹരി, താനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിപി ഹനീഫ് മാസ്റ്റർ, , എം മൂസക്കുട്ടിഹാജി , സി എം ടി നസറുദ്ദീൻ ഷാ, കെ പി ഒ റഹ്മത്തുള്ള,കാസിം ബോംബെ സ്റ്റീൽ, ഉസ്മാൻ മാസ്റ്റർ, കെ പി അലികുട്ടി, വി ഇ എം ഇക്ബാൽ, നൗഫൽ കല്ലിങ്ങൽ, പി പി അഫ്സൽ എ നീയാസി അക്ബർ ഉണ്ണിയാൽ,തുടങ്ങിയവർ അനുശോചന സമ്മേളനത്തിൽ പ്രസംഗിച്ചു.