Fincat

പൊതുമേഖല വ്യവസായ സ്ഥാപന മാധ്യമ റിപ്പോര്‍ട്ട്: അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കേരളത്തിലെ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകമായാണ് പുരസ്‌കാരം നല്‍കുക. ഒന്നാം സമ്മാനം 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനം 25000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 2023 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്, മലയാളം പത്രങ്ങളിലെ റിപ്പോര്‍ട്ടുകളും കേരളത്തിലെ വിവിധ ദൃശ്യമാധ്യമങ്ങളില്‍ രണ്ട് മിനിറ്റില്‍ കുറയാതെ സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടുകളും അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച റിപ്പോര്‍ട്ടുകളായിരിക്കണം. എന്‍ട്രിയുടെ മൂന്ന് കോപ്പികള്‍, ബയോഡേറ്റ, പത്രത്തിന്റെ ഒറിജിനല്‍ എന്നിവ ഉള്‍പ്പെടെ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചിനകം ലഭിക്കണം. ദൃശ്യമാധ്യമപുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ പെന്‍ഡ്രൈവില്‍ ലഭ്യമാക്കണം. ഫോണ്‍:0483-2422275.