Fincat

എയ്ഡ്സ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കമ്മിറ്റി യോഗം നാളെ

ജില്ലയിലെ എച്ച്ഐവി/എയ്ഡ്സ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈസ് ചെയര്‍മാനായും, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയായും ജില്ല എയ്ഡ്സ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കമ്മിറ്റി (ഡി.എ.പി.സി.സി) രൂപീകരിച്ചു. കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മെമ്പര്‍മാരുടെ യോഗം നാളെ(ജൂലൈ 18) ഉച്ചയ്ക്ക് 2.30ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.