Fincat

കായകല്‍പ് പുരസ്‌കാരത്തില്‍ തിളങ്ങി മലപ്പുറം ജില്ല

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ പുരസ്‌കാരങ്ങള്‍ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നിരവധി പുരസ്‌കാരങ്ങള്‍. ഉപജില്ല ഹോസ്പിറ്റല്‍ വിഭാഗത്തില്‍ വണ്ടൂര്‍ പഞ്ചായത്തിലെ ചേതന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ സെന്റര്‍ 89.6 2 ശതമാനം മാര്‍ക്കോടുകൂടി കമന്റേഷന്‍ പ്രൈസിന് അര്‍ഹത നേടി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

 

ജില്ലാതലം ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആയുര്‍വേദ ഡിസ്പെന്‍സറി 99.58 ശതമാനം മാര്‍ക്കോടെയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറി കൂരാട് ഐ.എസ്.എം വിഭാഗത്തില്‍ മാറഞ്ചേരി ഗവണ്‍മെന്റ് 86.25 ശതമാനം മാര്‍ക്കോടെയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി ലഭിക്കുക, കൂടാതെ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി താനൂര്‍ 98.75 ശതമാനം, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി അങ്ങാടിപ്പുറം-95.83 ശതമാനം, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ആനക്കയം 94. 58 ശതമാനം എന്നിങ്ങനെയുള്ള മാര്‍ക്കോടെ ഐഎസ്എം വിഭാഗത്തില്‍ കമന്റേഷന്‍ പ്രൈസിന് അര്‍ഹത നേടി.

 

ഹോമിയോ വിഭാഗത്തില്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറി അരീക്കോട് 81.25 ശതമാനവും ഗവണ്‍മെന്റ്റ് ഹോമിയോ ഡിസ്പെന്‍സറി കോട്ടക്കല്‍ 80.41 ശതമാനവും ഗവണ്‍മെന്റ ഹോമിയോ ഡിസ്പെന്‍സറി ഒമാനൂര്‍ 78.33 ശതമാനവും മാര്‍ക്കുകള്‍ നേടി കമന്റേഷന്‍ പ്രൈസ് മുപ്പതിനായിരം രൂപയ്ക്ക് അര്‍ഹത നേടി. ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ ലക്ഷ്യമിട്ടാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

 

ശുചിത്വം, മാലിന്യനീക്കം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവ് വിലയിരുത്തിയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ആയുര്‍വേദ ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ്ജില്ല, താലൂക്ക് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ് അവാര്‍ഡ് നല്‍കുന്നത്. ശുചിത്വം, മാലിന്യനീക്കം, അണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ചവര്‍ നടത്തിയ മൂല്യനിര്‍ണയം ജില്ല സംസ്ഥാന കായകല്‍പ് കമ്മിറ്റികള്‍ വിലയിരുത്തി സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്.