എന്‍ എച്ച് ആര്‍ സി ഷോര്‍ട് ഫിലിം കോപറ്റീഷന്‍-2025
എന്‍എച്ച്ആര്‍സി മനുഷ്യാവകാശത്തെ കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം മത്സരം ഓണ്‍ലൈനില്‍ ആയി നടത്തുന്നു. പ്രായഭേദമന്യേ ഏതൊരു ഇന്ത്യന്‍ പൗരനും മത്സരിക്കാം. ഓരോ അപേക്ഷയിലും ഒരു സിനിമ മാത്രമേ ഉണ്ടാകാവൂ. കൂടാതെ എന്‍ എച്ച് ആര്‍ സി യുടെ മത്സരത്തിനായി ഒരിക്കല്‍ അയച്ച സിനിമകള്‍ കമ്മീഷന്റെ ഈ പദ്ധതി പ്രകാരം വീണ്ടും അയക്കാന്‍ പാടില്ല. ഈ മത്സരത്തിനായി അയയ്ക്കുന്ന സിനിമകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആയിരിക്കരുത്.
ഏത് ഇന്ത്യന്‍ ഭാഷയിലും ഷോര്‍ട് ഫിലിം എടുക്കാം. ഇംഗ്ലീഷിലോ ഇന്ത്യന്‍ ഭാഷയിലോ സബ് ടൈറ്റില്‍ ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് മിനിറ്റില്‍ കുറയാത്തതോ 10 മിനിറ്റില്‍ കൂടാത്തതോ ആയിരിക്കണം എന്‍ട്രികള്‍.
”ഷോര്‍ട് ഫിലിം അവാര്‍ഡ്-2025, <അപേക്ഷകന്റെ പേര്/പ്രൊഡക്ഷന്‍ ഹൗസ്> എന്ന ഫോര്‍മാറ്റില്‍ ഓഗസ്റ്റ് 31നകം എന്‍ട്രികള്‍ nhrcshortfilm@gmail.com എന്ന മെയിലില്‍ അയയ്ക്കണം.
ഒന്നാം സ്ഥാനത്തിന് രണ്ടു ലക്ഷം രൂപ, രണ്ടാം സ്ഥാനം ഒന്നര ലക്ഷം രൂപ, മൂന്നാം സ്ഥാനം ഒരുലക്ഷം രൂപ, ക്യാഷ് അവാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ട്രോഫികള്‍ എന്നിവയ്ക്ക് പുറമേ, ജൂറി ശുപാര്‍ശ ചെയ്യുന്ന പരമാവധി നാല് ചിത്രങ്ങള്‍ക്ക് ‘പ്രത്യേക പരാമര്‍ശ സര്‍ട്ടിഫിക്കറ്റ്’, 50,000 രൂപ വീതം ക്യാഷ് പ്രൈസ് എന്നിവയും നല്‍കും.