വാഹന ഗതാഗതം നിരോധിച്ചു
പൊതുമരാമത്ത് വകുപ്പ് കൊണ്ടോട്ടി നിരത്തുകള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന പള്ളിക്കല്‍-കൂനൂല്‍മാട്-പള്ളിക്കല്‍ ആല്‍പ്പറമ്പ്-കരിപ്പൂര്‍ റോഡുകളില്‍ നിർമാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജൂലൈ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.
പള്ളിക്കല്‍ കൂനൂല്‍മാട്- ആല്‍പ്പറമ്പ്-കരിപ്പൂര്‍ റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ കൊട്ടപ്പുറം-കാക്കഞ്ചേരി റോഡ് വഴിയോ കോഹിനൂര്‍ പുത്തൂര്‍ പള്ളിക്കല്‍-കുമ്മിണി പറമ്പ്-തറയിട്ടാല്‍ റോഡ് വഴിയോ തിരിഞ്ഞു പോവണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു