Fincat

ദമ്ബതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി


കൊച്ചി: കൊച്ചിയില്‍ ദമ്ബതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി. വടുതലയിലാണ് സംഭവം. ക്രിസ്റ്റഫര്‍, മേരി എന്നിവരെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ ശേഷം വില്യംസ് എന്നയാളാണ് ജീവനൊടുക്കിയത്.ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫറിനേയും മേരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി 9.45 ഓടെയാണ് സംഭവം നടന്നത്. ക്രിസ്റ്റഫറും മേരിയും പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു വില്യംസ് ഇരുവരുടേയും ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തിയത്. ഇതിന് പിന്നാലെ വില്യംസ് വീടിന് സമീപത്ത് തൂങ്ങിമരിക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തുന്നതേയുള്ളൂ. പൊലീസ് എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ക്രിസ്റ്റഫറിന്റെ കുടുംബവും വില്യംസിന്റെ കുടുംബവും തമ്മില്‍ ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)