Fincat

അസം കുടിയൊഴിപ്പിക്കല്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരൂര്‍ : അസം കുടിയൊഴിപ്പിക്കല്‍ വംശ വെറിക്കെതിരെ എസ് ഡി പി ഐ ദേശീയ വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി തിരൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഫാസിസ്റ്റുകള്‍ ഭരിക്കും ആസാമില്‍ നരനായാട്ടില്‍ ക്രൂരതകളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും പരമ ദരിദ്ര പൗരന്മാര്‍ രാപ്പകല്‍ ഇല്ലാതെ പണി ചെയ്തു തന്റെ കുടിലുകളില്‍ തളര്‍ന്നുറങ്ങുന്ന സമയങ്ങളില്‍ കുടിലുകള്‍ ഇടിച്ചു നിരത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും എസ്ഡിപിഐ അഭിപ്രായപ്പെട്ടു. പാവപ്പെട്ട പൗരന്മാരെ സ്വന്തം ജന്മനാട്ടില്‍ നിന്ന് നാടുകടത്തുമ്പോള്‍ അത് കാണാതിരിക്കാന്‍ കഴിയില്ലെന്നും രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട് ഇതിനെതിരെ പ്രതികരിക്കുമെന്നും പ്രകടനത്തില്‍ സൂചിപ്പിച്ചു. താഴെപാലത്തു നിന്നും തുടങ്ങിയ പ്രകടനം തിരൂര്‍ നഗരം ചുറ്റി ബസ്റ്റാന്‍ന്റില്‍ സമാപിച്ചു. എസ്ഡിപിഐ തിരൂര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് നജീബ് തിരൂര്‍, വൈസ് പ്രസിഡണ്ട് ഹംസ അന്നാര, ആദംകുട്ടി,ഷെഫീഖ് അഷ്‌റഫ് , ഹമീദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.