Fincat

ഇന്ത്യമുന്നണിക്കുള്ളില്‍ അതൃപ്തി; ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഇന്നത്തെ യോഗം ബഹിഷ്‌ക്കരിക്കും

പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കേ ഇന്ത്യ സഖ്യം പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും യോഗം ബഹിഷക്കരിക്കും. കേരള പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി ആര്‍എസ്എസ് ബാന്ധവം ആരോപിച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും സിപിഎം പങ്കെടുക്കും. പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണ വിവാദം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. നാളെയാണ് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം.