സുകന്യ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ടതെല്ലാം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് മുന്നിലുള്ള മികച്ച മാര്‍?ഗമാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഉയര്‍ന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 8.2 ശതമാനമാണ് നിലവില്‍ പദ്ധതിയുടെ പലിശ നിരക്ക്. പെണ്‍കുട്ടികള്‍ക്കുള്ള മാതാപിതാക്കള്‍ക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാന്‍ സാധിക്കും.
പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കുള്ള മാതാപിതാക്കള്‍ക്കാണ് നിക്ഷേപം തുടങ്ങാന്‍ സാധിക്കുക. സുകന്യ സമൃദ്ധി യേജനയില്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ 14 വര്‍ഷം കഴിഞ്ഞ് പിന്‍വലിക്കാം, എന്നാല്‍ എന്നാല്‍ പെണ്‍കുട്ടിക്ക് 21 വയസ്സ് തികയുന്നതുവരെ മാതാപിതാക്കള്‍ക്ക് അവരുടെ മുഴുവന്‍ നിക്ഷേപവും പിന്‍വലിക്കാന്‍ കഴിയില്ല.പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ 50 ശതമാനം തുക പിന്‍വലിക്കാതെ ഇരുന്നാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരാള്‍ക്ക് ഏകദേശം 64 ലക്ഷം രൂപ ലഭിക്കും. ഇത് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി പ്രയോജനപ്പെടുത്താന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും.
ഓണ്‍ലൈനില്‍ സുകന്യ സമൃദ്ധി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് എങ്ങനെ എന്നത് അറിയാം.
* ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
* നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ ഐപിപിബി അക്കൗണ്ടിലേക്ക് പണം ചേര്‍ക്കുക.
* സ്ക്രീനില്‍ നിന്നും സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തിരഞ്ഞെടുക്കുക.
* നിങ്ങളുടെ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് നമ്പറും കസ്റ്റമര്‍ ഐഡിയും നല്‍കുക
* നിങ്ങള്‍ അടയ്ക്കേണ്ട തുകയും ഇന്‍സ്റ്റാള്‍മെന്റ് കാലാവധിയും തിരഞ്ഞെടുക്കുക.
* പേയ്മെന്റ് ട്രാന്‍സ്ഫര്‍ വിജയകരമാകുമ്പോള്‍, ഐപിപിബി ആപ്പ് നിങ്ങളെ അറിയിക്കും.