Fincat

കിക്മ: എം.ബി.എ സീറ്റ് ഒഴിവ്

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് (കിക്മ) മാനേജ്മെന്റില്‍ എം.ബി.എ 2025-27 ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ലോജിസ്റ്റിക്സ് , ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണവും എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍/യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 ന് രാവിലെ 10 ന് കോളേജ് ക്യാംപസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8547618290.