Fincat

അധ്യാപകന്റെ പീഡനം: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, ക്യാമ്പസില്‍ പ്രതിഷേധം

അധ്യാപക പീഡനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. രണ്ടാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനി ജ്യോതിയാണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡ നോളജ് പാര്‍ക്കിലെ ശാരദ യൂണിവേഴ്സിറ്റിയിലാണ് സംഭവം.

1 st paragraph

തന്റെ മരണത്തിന് അധ്യാപകരാണ് ഉത്തരവാദികളെന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഏറെ നാളുകളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്.

ഇന്നലെ രാത്രി 9.30ഓടെ കോളജ് ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് അധികൃതര്‍ സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. പൊലീസ് എത്തും മുമ്പ് മൃതദേഹം മാറ്റിയെന്നാണ് വിവരം. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

2nd paragraph