Fincat

‘വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാവും’; 62 ലക്ഷം ഡോളറിന്റെ പഴം അകത്താക്കി കലാസ്വാദകന്‍

‘വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാവും’ അതുകൊണ്ട് മ്യൂസിയത്തിലെ പഴമെങ്കില്‍ അത് എന്നേ അവിടെ എത്തിയ കലാസ്വാദകന്‍ കരുതിയുള്ളു. കണ്ടാല്‍ തിന്നാന്‍ തോന്നും എന്നത് തന്നെയായിരുന്നു ‘കൊമീഡിയ’ എന്ന കലാസൃഷ്ടിയുടെ പ്രത്യേകതയും. വിശന്ന വയറുമായി എത്തിയ ഒരു കലാസ്വാദകന് പഴം കണ്ടപ്പോള്‍ പിന്നെ മറ്റൊന്നും ഓര്‍ക്കാന്‍ സാധിച്ചില്ല. അയാള്‍ അപ്പാടെ അത് അകത്താക്കി. കോടികളുടെ മൂല്യമുള്ള കലാസൃഷ്ടിയാണ് കലാസ്വാദകന്‍ കഴിച്ചത്. ഈ മാസം 12-നായിരുന്നു ഫ്രാന്‍സിലെ പോപിഡു മെസ് മ്യൂസിയത്തിലെ ‘കൊമീഡിയന്‍’ എന്ന നിരവധി ചര്‍ച്ചകള്‍ വഴിതെളിച്ച കലാസൃഷ്ടി കലാസ്വാദകന്‍ എടുത്ത് കഴിച്ചത്.

വെറും ചുവരില്‍ ചാരനിറമുള്ള ടേപ്പുകൊണ്ട് ഒട്ടിച്ചുവച്ച ഒരു വാഴപ്പഴം, അതാണ് കൊമീഡിയന്‍. മൗറീസിയോ കാറ്റെലിന്‍ എന്ന കലാകാരന്റെ സൃഷ്ടിയാണ് ഇത്. എന്നാല്‍ ഒരാള്‍ പഴം എടുത്ത് കഴിച്ചത് കൊണ്ടോ, പഴം ചീഞ്ഞ് പോയാലോ കലാസൃഷ്ടി നശിപ്പിക്കപ്പെട്ടു എന്ന കരുതേണ്ട കാര്യമില്ല. കാരണം പഴം ചീയുമ്പോള്‍ അല്ലെങ്കില്‍ അത് മാറ്റേണ്ട സമയമാകുമ്പോള്‍ പഴയ പഴം മാറ്റി പുതിയ ഒന്ന് അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കും. കലാസ്വാദകന്‍ നിലവിലുണ്ടായിരുന്ന പഴം അകത്താക്കി നിമിഷങ്ങള്‍ക്കകം തന്നെ ആ സ്ഥാനത്ത് പുതിയ പഴം ഇടംപിടിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്കില്‍നടന്ന പ്രദര്‍ശനത്തില്‍ ജസ്റ്റിന്‍ സണ്‍ എന്ന ക്രിപ്‌റ്റോ ബിസിനസുകാരന്‍ 62 ലക്ഷം ഡോളറിനാണ് ‘കൊമീഡിയന്‍’ വാങ്ങിത്തിന്നത്.

2019-ല്‍ യുഎസിലെ മയാമി ബീച്ചില്‍നടന്ന ആര്‍ട്ട് ബേസല്‍ ഷോയിലെ കന്നിപ്രദര്‍ശനം മുതല്‍ വിവാദത്തിലാണ് ഈ വാഴപ്പഴസൃഷ്ടി. അന്ന് മറ്റൊരുകലാകാരന്‍ ഡേവിഡ് ഡാറ്റുനയാണ് അതെടുത്ത് തിന്നത്.

ഒന്നാംഭരണകാലത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കാനെന്നു പറഞ്ഞ് 18 കാരറ്റ് സ്വര്‍ണത്തില്‍ ടോയിലെറ്റ് പണിതിരുന്നു കാറ്റെലന്‍. 2019-ല്‍ ബ്രിട്ടനിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കവേ ഇതു മോഷണംപോയി. മോഷ്ടാക്കളായ രണ്ടുപേരെ പിടികൂടിയെങ്കിലും ടോയിലെറ്റ് അവര്‍ വീണ്ടെടുക്കാനാകാത്തവിധം കണ്ടംതുണ്ടമാക്കിയിരുന്നു.