Fincat

കണ്ണാടി പോലെ തിളങ്ങുന്ന ചര്‍മത്തിന്; കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ സ്വന്തമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ

കണ്ണാടി പോലെ തിളങ്ങുന്ന മുഖം! സൗന്ദര്യത്തെ വര്‍ണക്കാന്‍ കവികളും എഴുത്തുകാരും ചര്‍മത്തെ കണ്ണാടിയുമായി ഉപമിക്കുന്നത് ശ്രദ്ധയില്‍പ്പെടാറില്ലെ. കണ്ണാടി പോലെ തിളങ്ങുന്ന ചര്‍മം ആളുകളുടെ ആഗ്രഹമാണ്. പണ്ടൊക്കെ കേരളത്തില്‍ കവികള്‍ മുഖത്തെ കണ്ണാടിയോട് ഉപമിക്കുന്നത് നമ്മള്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്ലാസ് സ്‌കിന്‍ എന്ന പേരില്‍ വീണ്ടും ഈ ട്രെന്‍ഡ് ആളുകളിലേക്ക് എത്തിക്കുകയാണ് കൊറിയന്‍ ദൃശ്യാവിഷ്‌കാരങ്ങള്‍. ഇതിലെ അഭിനേതാക്കളുടെ മുഖം ഗ്ലാസ് പോലെ തിളങ്ങുന്നത് കാണുമ്പോള്‍ പലര്‍ക്കും എന്താണ് ഇതെന്ന് അറിയാന്‍ ഒരു കൗതുകമുണ്ടാകും. ഗ്ലാസ് സ്‌കിന്‍ പോലെ നമ്മുടെ ചര്‍മവും തിളങ്ങുമോ.. നമുക്ക് നോക്കാം.

കൊറിയ, ചൈന തുടങ്ങിയ ആളുകളുടെ ചര്‍മത്തിന് ജനിതകപരമായി ഉണ്ടാകുന്ന ചില പ്രത്യേകതകള്‍ ഗ്ലാസ് സ്‌കിന്‍ ഉണ്ടാകാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ നമ്മുടെ ചര്‍മത്തിന് ഈ പ്രത്യേകതകള്‍ കുറവായതിനാല്‍ ഇത് സാധ്യമാകുമോ? ഗ്ലാസ് സ്‌കിന്‍ എന്നാല്‍ ജലാംശമുള്ള തിളങ്ങുന്ന ചര്‍മം എന്നാണ് അര്‍ത്ഥം. കൃത്യമായ രീതിയില്‍ ചില കാര്യങ്ങള്‍ ചര്‍മത്തിന് വേണ്ടി ചെയ്താല്‍ ഇത് ആര്‍ക്കും ഉണ്ടാക്കിയെടുക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഗ്ലാസ് സ്‌കിന്‍ സ്വന്തമാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

തൈര്

മുഖത്ത് പുരട്ടാന്‍ ഏറ്റവും നല്ലൊരു വസ്തു എല്ലാ അടുക്കളയിലും സുലഭമായി കിട്ടുന്ന ഒന്നാണ്, സംഭവം മറ്റൊന്നുമല്ല. തൈരാണ്. തൈരിലെ ലാക്റ്റിക് ആസിഡ് ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ പുറംതള്ളാനും ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കാനും സഹായിക്കും. എങ്ങനെയെന്ന് നോക്കാം.

തൈര്, മഞ്ഞള്‍പ്പൊടി, വിറ്റാമിന്‍ ഇ, തേന്‍, എന്നിവ തുല്യ അളവില്‍ എടുത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. ഇരുപത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
തൈര്, കാപ്പിപ്പൊടി, തേന്‍, എന്നിവ തുല്യ അളവില്‍ എടുത്ത് നന്നായി യോജിപ്പിച്ച് മാസ്‌ക് ആയി മുഖത്തിടാം. ഇത് ഇരുപത് മിനിട്ടിനു ശേഷം കഴുകാം.
തൈരില്‍ അരിപ്പൊടി, ഗ്രീന്‍ ടീയുടെ പൊടി, തേന്‍, എന്നിവ ചേര്‍ത്ത് യോജിപ്പിച്ച ശേഷം അഞ്ചു മിനിറ്റ് വയ്ക്കുക. ഗ്രീന്‍ ടീയുടെ പൊടി അതുമായി നന്നായി യോജിച്ചതിന് ശേഷം ഈ മാസ്‌ക് മുഖത്ത് തേയ്ക്കാം. മുഖത്തിനു വന്ന തിളക്കവും മിനുസവും നേരിട്ട് അനുഭവിച്ചറിഞ്ഞോളൂ.

കഞ്ഞിവെള്ളം

കഞ്ഞി വെള്ളം വളരെ നിസ്സാരമായി കാണുന്നവരാണ് നമ്മള്‍. പനി വന്നാല്‍ ക്ഷീണത്തിനു ഇതിനേക്കാള്‍ നല്ലൊരു ഔഷധമില്ല. പക്ഷെ കക്ഷിയുടെ സൗന്ദര്യ സംരക്ഷത്തെക്കുറിച്ച് എത്ര പേര്‍ക്കറിയാം? കൊറിയന്‍ സുന്ദരിമാരുടെ സൗന്ദര്യ സംരക്ഷണ വസ്തുക്കളില്‍ ഏറ്റവും മുന്നിലാണ് കഞ്ഞി വെള്ളം. മുഖത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമാണ് കഞ്ഞി വെള്ളം. മുഖം ഗ്ലാസ് പോലെ തിളങ്ങാന്‍ കഞ്ഞി വെള്ളം കൊണ്ടുള്ള കൊറിയന്‍ സുന്ദരിമാരുടെ രഹസ്യകൂട്ടുകള്‍ ബെസ്റ്റാണ്.