Fincat

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും

മലപ്പുറം ജില്ലയിലെ മദ്രാസ് റെജിമെന്റില്‍ സേവനം ചെയ്തിരുന്ന വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ജുലൈ 25 ന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വെച്ചാണ് പരിപാടി. റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരം ആവശ്യമുളളവര്‍ ബന്ധപ്പെട്ട എല്ലാ രേഖകളുമായി പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9048672601.