Fincat

കേരള വനിതാ കമ്മീഷന്‍ മലപ്പുറം അദാലത്ത് തീയതിയില്‍ മാറ്റം

കേരള വനിതാ കമ്മീഷന്‍ ജൂലൈ 25 ന് നടത്താനിരുന്ന മലപ്പുറം ജില്ലാ അദാലത്ത് ജൂലൈ 28 ലേക്ക് മാറ്റി. വേദിയില്‍ മാറ്റമില്ല. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.