Fincat

വീല്‍ചെയര്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. 2023 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 251 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ട്. ആകെ 288 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ശേഷിക്കുന്നവര്‍ക്ക് വരും ദിവസങ്ങളില്‍ നല്‍കും. ജില്ലാ – ബ്ലോക്ക് പഞ്ചായത്ത് 25 ശതമാനം വീതവും ഗ്രാമ പഞ്ചായത്ത് 50 ശതമാനവും ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ സെറീന ഹസീബ്, എന്‍.എ. കരീം, അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്‌മാന്‍, കെ.ടി. അഷറഫ്, ടി.പി.എം ബഷീര്‍, ശരീഫ ടീച്ചര്‍, റൈഹാനത്ത് കുറുമാടന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, സാമൂഹിക നീതി വകുപ്പ് ഹെഡ് അക്കൗണ്ടന്റ് മനോജ് മേനോന്‍, ക്ലാര്‍ക്ക് കെ.സി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.