Main Banner

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഗവര്‍ണര്‍


കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ.നാല് പേരെയാണ് സിൻഡിക്കേറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഡോ. കെ ഉണ്ണികൃഷ്ണൻ, ഡോ. വിനീത് ആർ എസ്, ഡോ. എസ് ശ്രീകലാദേവി, സിന്ധു അന്തർജനം എന്നിവരുടെ പേരാണ് നാമനിർദേശ പത്രികയിലുളളത്.

അധ്യാപക പ്രതിനിധികള്‍ എന്ന നിലയില്‍ സംസ്കൃതം, ഇന്തോളജി, ഇന്ത്യൻ ഫിലോസഫി, ഇന്ത്യൻ ഭാഷകള്‍ എന്നീ വിവിധ വിഭാഗങ്ങളിലെ നാല് അധ്യാപകരെയാണ് നാമനിർദേശം ചെയ്തത്. സംസ്കൃത വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്ത ഡോ. കെ ഉണ്ണികൃഷ്ണൻ തിരുവനന്തപുരം സംസ്കൃത കോളേജിലെ പ്രിൻസിപ്പലാണ്. ഇന്തോളജി വിഭാഗത്തില്‍ ഡോ. കെ ഉണ്ണികൃഷ്ണൻ. ഇന്ത്യൻ ഫിലോസഫി വിഭാഗത്തില്‍ തിരുവന്തപുരം എൻഎസ്‌എസ് കോളേജിലെ അധ്യാപികയായ ഡോ. എസ് ശ്രീകലാദേവി. ഇന്ത്യൻ ഭാഷകളുടെ വിഭാഗത്തില്‍ ആലപ്പുഴ എസ്ടി കോളേജിലെ അധ്യാപികയായ സിന്ധു അന്തർജനം എന്നിവരുടെ പേരാണ് പത്രികയിലുളളത്.

1 st paragraph

ഇതു സംബന്ധിച്ചുളള ഔദ്യോഗികമായ ഉത്തരവ് രാജ്ഭവൻ പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ കേരളാ സർവകലാശാലയില്‍ അടക്കം രാജ്ഭവൻ നേരിട്ട് നാമനിർദേശം ചെയ്ത സിൻഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. നാമനിർദേശം ചെയ്തവർ സംഘപരിവാർ അനുകൂലികളാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം.