വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു
മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ഇ-ലേണിങ് പഠന സൗകര്യം ഒരുക്കുന്നതിനായി തീരദേശ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വായനശാലകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിച്ചു.
തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ‘പ്രതിഭാതീരം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.78 ലക്ഷം രൂപ വില വരുന്ന ലാപ്‌ടോപ്,പ്രൊജക്ടര്‍,യു.എസ്.ബി സ്പീക്കര്‍,സ്മാര്‍ട്ട് ടി.വി, പ്രിന്റര്‍, ഡെസ്‌ക് ടോപ് കമ്പ്യൂട്ടര്‍ എന്നീ ഉപകരണങ്ങളാണ് താനാളൂര്‍ പഞ്ചായത്തിലെ നായനാര്‍ സ്മാരക ഗ്രന്ഥാലയം, ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയം വെട്ടം പഞ്ചായത്തിലെ ഗ്രാമബന്ധു വായനശാല ആന്റ് കലാസമിതി,യുവജന വായനശാല ആന്റ് ഗ്രന്ഥാലയം, പി.പി അബ്ദുള്ള കുട്ടി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം എന്നിവക്ക് വിതരണം ചെയ്തത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ആഷിക്ക് ബാബു, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന്‍, എം.ഇ.എസ് പൊന്നാനി സ്‌കൂളിലെ പ്രധാനാധ്യാപിക എ.വി. ഷീബ, വെട്ടം എ.എച്ച്.എം. എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എന്‍.പി. ഫൈസല്‍, താനൂര്‍, വെട്ടം മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ടി. മുഹമ്മദ് സജീര്‍, കെ. വൈശാഖ്, തിരൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ലെക്ചറര്‍ എന്‍. സന്തോഷ് മറ്റ് വായനശാല ഭാരവാഹികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.