Fincat

മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി: പഞ്ചദിന മാപ്പിള കലാ ക്യാംപ്

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലയിലെ എളേറ്റിലില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന മാപ്പിള കലാ പഠന പരിശീലന ക്യാംപിലേക്ക് അപേക്ഷ ക്ഷണിച്ചു. എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സഹകരണത്തോടെ ആഗസ്റ്റ് 15മുതല്‍ 19 വരെയാണ് ക്യാംപ്.

15മുതല്‍ 40വസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട്, വട്ടപ്പാട്ട് എന്നീ ഇനങ്ങളിലാണ് പരിശീലനം. അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്ന 70 പേര്‍ക്കാണ് പ്രവേശനം.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖയുടെ (ആധാര്‍ കാര്‍ഡ്, തിരിച്ചറിയര്‍ കാര്‍ഡ്) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥികളാണെങ്കില്‍ സ്ഥാപനത്തിന്റെ കത്ത് ഉള്‍പ്പടെ അക്കാദമിയില്‍ നേരിട്ടോ സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം, 673638 എന്ന വിലാസത്തിലോ അയക്കണം. അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍: 7902 711432.